ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്, ആശുപത്രിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 09:17 AM  |  

Last Updated: 24th June 2022 09:17 AM  |   A+A-   |  

sanku_t_das

ശങ്കു ടി ദാസ്/ ഫെയ്‌സ്ബുക്ക്‌

 

മലപ്പുറം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. 

പരിക്കേറ്റ  ശങ്കു ടി ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു  ബാർ കൗൺസിൽ അംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം: കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍, നരഹത്യയ്ക്ക് കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ