മാഹിയില്‍ നിന്ന് മദ്യം കടത്തി; യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 01:32 PM  |  

Last Updated: 24th June 2022 01:32 PM  |   A+A-   |  

sarath_mohan_1

sarath_mohan_1

 

കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന്‍ ശരത്ത് മോഹന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. 

ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ശരത്ത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ശരതിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. കൂടാതെ ഉന്നതപൊലീസ് ഉേദ്യാഗസ്ഥരുമായുള്ള ബന്ധം സ്ഥാപിക്കാനും ശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരെ നടക്കുന്നുണ്ട്. 2013ല്‍ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മേശ വൃത്തിയാക്കാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ