സുനില്‍ ഞാളിയത്തിന് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ പുരസ്‌കാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 05:28 PM  |  

Last Updated: 24th June 2022 05:28 PM  |   A+A-   |  

sunil_naliyath

സുനില്‍ ഞാളിയത്ത്‌

 

ന്യൂഡല്‍ഹി: വിവര്‍ത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സുനില്‍ ഞാളിയത്തിന്. മഹാശേതാ ദേവിയുടെ ബാഷായി ടുഡു എന്ന നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് അവാര്‍ഡ്‌. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സിജി രാജഗോപാല്‍, കെ സച്ചിദാനന്ദന്‍, വിഡി കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരവിതരണ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മാഹിയില്‍ നിന്ന് മദ്യം കടത്തി; യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ