'കൊടി കീറിയവനെ കീറാന്‍ അറിയാഞ്ഞിട്ടല്ല; എസ്എഫ്‌ഐ പെണ്‍കുട്ടികള്‍ ജയിലില്‍ പോയത് പാര്‍ട്ടി അനുവദിച്ചിട്ട്'; കല്‍പ്പറ്റയില്‍ സിപിഎമ്മിന്റെ വമ്പന്‍ പ്രകടനം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ദേശാഭിമാനി ഓഫീസ് അടിച്ചു തകര്‍ത്തതിന് എതിരെ വന്‍ റാലിയുമായി സിപിഎം
കല്‍പ്പറ്റയിലെ സിപിഎം പ്രകടനം
കല്‍പ്പറ്റയിലെ സിപിഎം പ്രകടനം


കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ദേശാഭിമാനി ഓഫീസ് അടിച്ചു തകര്‍ത്തതിന് എതിരെ വന്‍ റാലിയുമായി സിപിഎം. വനിതകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ റാലിയുടെ ഭാഗമായി. 

യുഡിഎഫ് പ്രതിഷേധ റാലിയ്ക്കിടെ നഗരത്തില്‍ തകര്‍ക്കപ്പെട്ട കൊടി മരങ്ങള്‍ സിപിഎം പുനഃസ്ഥാപിച്ചു. അക്രമത്തിനെ പാര്‍ട്ടി തള്ളിപറഞ്ഞതാണ്. അതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. 

'ഞങ്ങള്‍ അനുവദിച്ചിട്ടാണ് എസ്എഫ്‌ഐയുടെ പെണ്‍കുട്ടികള്‍ ജയിലില്‍ പോയത്. സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്‌ഐ പെണ്‍കുട്ടികള്‍ക്കുണ്ട്. മഹാത്മാ ഗാന്ധിയുടെ ചിത്രം എസ്എഫ്‌ഐ വലിച്ചെറിയില്ല. ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആളാണ്. കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റാണ്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടില്ലെന്നും പി ഗഗാറിന്‍ പറഞ്ഞു.

'മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ വന്നാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ല. രാഹുല്‍ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കില്‍ തരിയോട് പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാന്‍ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കും അറിയില്ല. എംപിയെന്ന നിലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോള്‍ വാര്‍ത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികള്‍ വിജയിച്ചു.'-ഗഗാറിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com