'യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവർ'; മന്ത്രി പറഞ്ഞത് നല്ല അർത്ഥത്തിലെന്ന് ഡിവൈഎഫ്‌ഐ 

യുവജനസംഘടനകളെ മാത്രമല്ല മന്ത്രി ഉദ്ദേശിച്ചതെന്നും ആശങ്ക പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും ഡിവൈഎഫ്‌ഐ
എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

തിരുവനന്തപുരം: യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമർശം നല്ല അർത്ഥത്തിൽ എന്ന് ഡിവൈഎഫ്‌ഐ. യുവജനസംഘടനകളെ മാത്രമല്ല മന്ത്രി ഉദ്ദേശിച്ചതെന്നും ആശങ്ക പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. 

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ വിദ്യാർഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com