'ബൈക്ക് വാങ്ങാൻ കുടുംബശ്രീയിൽനിന്ന് വായ്പയെടുത്തു നൽകി'; സ്തീധനത്തെച്ചൊല്ലി പീഡനം, യുവതിയുടെ മരണത്തിൽ പരാതിയുമായി മാതാപിതാക്കൾ 

ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ പരാതി നൽകി. പുല്ലൂരാംപാറ സ്വദേശി ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് (20) ആണ് മരിച്ചത്. സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പരാതിയിൽ ആരോപിച്ചു. 

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് ഹഫ്സത്തിനെ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ബൈക്ക് വാങ്ങാനായി ശിഹാബുദ്ദീൻ 50,000 രൂപ ചോദിച്ചിരുന്നതായും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും ഹഫ്സത്തിന്റെ പിതാവ് അബ്ദുൽസലാം പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത‌ പൊലീസ് അന്വേഷണം ആരംഭിച്ചു. 

2020 നവംബർ അഞ്ചിനാണ് ശിഹാബുദ്ദീനും ഹഫ്സത്തും വിവാ​ഹിതരായത്. ഒരുവയസ്സുള്ള മകളുണ്ട്. ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com