കറണ്ട് ബിൽ ഇനി എ‌സ്എംഎസ്; എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കാൻ കെഎസ്ഇബി 

100 ദിവസം കൊണ്ട് എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി അവസാനിപ്പിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വൈദ്യുതി ബിൽ ഇനി ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി അവസാനിപ്പിക്കുന്നത്. കാർഷിക കണക്‌ഷൻ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓൺലൈൻ വഴിയോ മൊബൈൽ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.

100 ദിവസത്തിനു ശേഷം കാഷ് കൗണ്ടർ വഴി ബില്ലടയ്ക്കാൻ 1% കാഷ് ഹാൻഡ്‌ലിങ് ഫീസ് ഈടാക്കണമെന്ന ശുപാർശയും ബോർഡിനു മുന്നിലുണ്ട്. ഓൺലൈൻ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്ന ഗാർഹിക ഉപയോക്താക്കൾക്ക് അപേക്ഷാ ഫീസിൽ ഇളവ് ലഭിക്കും. അതേസമയം ടലാസ് ഫോമുകൾ വഴിയുള്ള അപേക്ഷകൾക്ക് 10% ഫീസ് വർദ്ധിപ്പിക്കും.ബിപിഎൽ, കാർഷിക ഉപയോക്താക്കൾക്ക് ഈ വർധന ബാധകമല്ല.

കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളിൽ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വർഷാവസാനത്തോടെ സമ്പൂർണമായ ഇ–പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയാണു ലക്ഷ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com