നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരപരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 09:59 PM  |  

Last Updated: 28th June 2022 10:00 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട് താഴെ മുട്ടിലില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍ കോളനിയിലെ രുഗ്മിണിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശൂശ്രഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ