സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു;  ഇന്ന് 4459 രോഗികള്‍; 15 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 06:18 PM  |  

Last Updated: 28th June 2022 07:36 PM  |   A+A-   |  

covid cases rises in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. 1162 പേര്‍ക്കാണ് വൈറസ് ബാധ.

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്.  ഇന്നലെ 3206 പേരായിരുന്നു രോഗബാധിതര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മുംബൈയില്‍ ഇന്നലെ 1062 കേസുകളും ഡല്‍ഹിയില്‍ 628 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇന്നലെ 11,793 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 27 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു. ഇന്നലെ പ്രതിദിനരോഗബാധിതരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി. രോഗവ്യാപന നിരക്ക് 0.21 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

15കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ