കാസര്‍ക്കോടും കര്‍ണാടകയിലും നേരിയ ഭൂചലനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 11:15 AM  |  

Last Updated: 28th June 2022 11:15 AM  |   A+A-   |  

Earthquake

പ്രതീകാത്മക ചിത്രം

 

കാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും എവിടെയും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും രാവിലെ ഏഴേമുക്കാലോടെ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയിലും ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കര്‍ണാടകയില്‍ സുള്യ താലൂക്കിലാണ് ഭൂചലനം ഉണ്ടായത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം; അഞ്ച് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ