വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം: രണ്ട് കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 07:49 PM  |  

Last Updated: 28th June 2022 07:49 PM  |   A+A-   |  

beypur

അപകടസ്ഥലം/വീഡിയോ ദൃശ്യം

 

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി ജീവിക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എഞ്ചിനിയര്‍ ടെനി, സബ് എഞ്ചിനിയര്‍ വിനീഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. 

കോഴിക്കോട് നടുവട്ടത്ത് കഴിഞ്ഞ 23നാണ് അപകടം നടന്നത്. ബേപ്പൂര്‍ സ്വദേശി 22കാരനായ അര്‍ജുനാണ് മരിച്ചത്. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കുറ്റക്കാര്‍ ആരാണോ അവരില്‍ നിന്ന് ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. സംഭവത്തില്‍ കെഎസ്ഇബി കരാറുകാരന്‍ ബേപ്പൂര്‍ സ്വദേശി ആലിക്കോയയെ കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു.


 

ഈ വാർത്ത കൂടി വായിക്കാം കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞുകയറി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ