വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദ്ദനം, കാര്‍ കത്തിച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 10:04 AM  |  

Last Updated: 28th June 2022 10:04 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  വടകരയില്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദനം. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. അക്രമികള്‍ യുവാവിന്റെ കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം.

വടകരയ്ക്കടുത്ത് കല്ലേരിയിലാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ കാര്‍ കത്തിച്ചത്.

ആക്രമിച്ചവര്‍ക്ക് യുവാവുമായി മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഒരു സംശയം. കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം; അഞ്ച് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ