ഹാജര്‍ മൂല്യനിര്‍ണയത്തിന് മാനദണ്ഡമാക്കരുത്; ഒരു മാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കണം; സര്‍വകലാശാല പരീക്ഷകളില്‍ സമഗ്രമാറ്റത്തിന് ശുപാര്‍ശ

മഹാത്മഗാന്ധി സര്‍വകലാശാല പ്രോ വിസി പ്രൊഫ. സിടി അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയെയായിരുന്നു പരീക്ഷാ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവവന്തപുരം:  സര്‍വകലാശാല പരീക്ഷകളില്‍ സമഗ്ര പരിഷ്‌കരണത്തിന് ശുപാര്‍ശ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉന്നതവിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് നല്‍കി.

മഹാത്മഗാന്ധി സര്‍വകലാശാല പ്രോ വിസി പ്രൊഫ. സിടി അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയെയായിരുന്നു പരീക്ഷാ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്. ഈ സമിതിയാണ് സമഗ്രമാറ്റങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുകയും 15 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കൂടാതെ, സര്‍വകലാശാലകള്‍ക്ക് ഏകീകൃത ഗ്രേഡിങ് പാറ്റേണ്‍ നടപ്പാക്കണം. ഹാജര്‍ നില മൂല്യനിര്‍ണയത്തിന് മാനദണ്ഡമാക്കരുത്. ഇതിനെതിരെ സമിതിയ്ക്ക് മുന്‍പാകെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ചില അധ്യാപകര്‍ പ്രതികാരബുദ്ധിയോടെ പെരമാറുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ ഹാജറിന് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com