മലയാളി ബ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു ദുബായില്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 04:49 PM  |  

Last Updated: 01st March 2022 04:49 PM  |   A+A-   |  

rifa_mehnu

rifa_mehnu

 

ദുബായ്: പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്.തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.