ഭർത്താവിന് ഒപ്പം യാത്ര ചെയ്യവെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 01st March 2022 11:10 AM |
Last Updated: 01st March 2022 11:10 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എല്‍പി സ്കൂള്‍ അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്‍റാണ് മരിച്ചത്. ചുഴലി ചാലില്‍ വയല്‍ സ്വദേശിയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
ചെമ്പന്‍തോട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റ്യാലില്‍ വെച്ച് ആര്‍ലിന്‍ തെറിച്ച് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്‍റാണ് ഭര്‍ത്താവ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വെള്ളക്കല്ല് ആന്‍റണീസ് ചര്‍ച്ച് സെമിത്തേരിയില്‍.