അവിവാഹിതയായ 45കാരിയെ വെട്ടിയ ശേഷം അയല്‍വാസി വിഷം കഴിച്ചു; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 01:31 PM  |  

Last Updated: 02nd March 2022 01:31 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മലപ്പുറം: അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. 

സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.