ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 08:55 AM  |  

Last Updated: 02nd March 2022 08:55 AM  |   A+A-   |  

commit_suicide_after_lost_job

കോതമംഗലത്ത് ആത്മഹത്യ ചെയ്ത അനൂപ്‌

 

കോതമം​ഗലം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിലഞ്ഞി പാറക്കൽ അനൂപ് (44) ആണ് ശമ്പളവും മറ്റ്  ആനുകൂല്യങ്ങളും നൽകാതെ പിരിച്ചുവിട്ടതിനെ തുടർന്ന് ജീവനൊടുക്കിയത്.

കോതമംഗലത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനൂപ്. തിങ്കളാഴ്ച്ച പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കോതമംഗലത്ത് എത്തിയ അനൂപ് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. 

ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അനൂപ് അയച്ചു. അതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടത്തും.