മയക്കുമരുന്നുമായി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 04:29 PM  |  

Last Updated: 02nd March 2022 04:29 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. കുസാറ്റിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജഗത് റാം ജോയി ആണ് എക്‌സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. 

ജഗത് റാമിന്റെ പക്കല്‍ നിന്നും 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. 

70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഇയാള്‍ വാങ്ങിയിരുന്നു എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. കൂടിയ വിലയ്ക്ക് ഇതു വില്‍പ്പന നടത്തിയതായി എക്‌സൈസ് സൂചിപ്പിച്ചു. 

കോഴിക്കോട് സ്വദേശി വിഷ്ണു എന്നയാളില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി എക്‌സൈസ് അറിയിച്ചു.