കേരളത്തില്‍ 1 ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം; ശ്രദ്ധിക്കാതെ വിടരുതെന്ന് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 07:08 AM  |  

Last Updated: 03rd March 2022 07:08 AM  |   A+A-   |  

hearing-problem

ഫയല്‍ ചിത്രം


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ൽ 453 പേ​ർ സാ​ര​മാ​യ കേ​ൾ​വി പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നവരാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കേ​ൾ​വി​ക്കു​റ​വ് ബാ​ധി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു. 

നാ​ഷ​ണ​ൽ സാ​മ്പി​ൾ സ​ർ​വേ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ൽ 453 പേ​ർ സാ​ര​മാ​യ കേ​ൾ​വി പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ലോ​ക​ത്ത് 6.3 ശ​ത​മാ​നം ജ​ന​ങ്ങ​ൾ കേ​ൾ​വി​ കുറവിനെ തുടർന്നുള്ള ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന കേ​ൾ​വി​ക്കു​റ​വി​നെ ചി​കി​ത്സി​ക്കണം. പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ൾ​വി​ക്കു​റ​വി​നെ യ​ഥാ​സ​മ​യം പ്ര​തി​രോ​ധി​ക്കു​ക​യും വേണമെന്ന് മന്ത്രി പറഞ്ഞു.

കു​ട്ടി​ക​ളി​ലെ കേ​ൾ​വി​ക്കു​റ​വ് നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കണം

കു​ട്ടി​ക​ളി​ലെ കേ​ൾ​വി​ക്കു​റ​വ് എ​ത്ര​യും നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കണം. അതിന് വേണ്ട സമയത്ത് ചി​കി​ത്സ നൽകിയില്ലെങ്കിൽ അ​ത​വ​രു​ടെ സം​സാ​ര​ഭാ​ഷ വി​ക​സ​ന​ത്തെ​യും വ്യ​ക്തി​ത്വ വി​കാ​സ​ത്തെ​യും ബാ​ധി​ക്കും.  ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് കോ​ക്ലി​യാ​ർ ഇം​പ്ലാ​ൻറേ​ഷ​ൻ പോ​ലെ​യു​ള്ള സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി വേ​ണ്ട സം​സാ​ര​ഭാ​ഷാ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തുന്നു.

പ്രാ​യാ​ധി​ക്യം കൊ​ണ്ടു​ള്ള കേ​ൾ​വി കു​റ​വാ​ണ് വ​ലി​യൊ​രു ശ​ത​മാ​ന​ത്തിനും.  ഇ​ത് വാ​ർ​ദ്ധ​ക്യ​കാ​ല​ത്തെ ഏ​കാ​ന്ത​ത​യു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ൻറെ​യും ആ​ക്കം കൂ​ട്ടു​ന്നു. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ൽ കേ​ൾ​വി​ക്കു​റ​വ് ക​ണ്ടു​പി​ടി​ച്ച് അ​തി​ന​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.