വീട്ടുകാരുമായി വഴക്കിട്ടു; ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 01:05 PM  |  

Last Updated: 03rd March 2022 01:09 PM  |   A+A-   |  

punalur suicide

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം പുനലൂര്‍ അലിമുക്കില്‍ ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അലിമുക്ക് പ്ലാവറ സ്വദേശി വിക്രമൻ (65) ആണ് മരിച്ചത്. 

കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു സംഭവം. മദ്യപിച്ചശേഷം ഇയാളും വീട്ടുകാരുമായി തര്‍ക്കമുണ്ടായി. അതിന് ശേഷം കരിയില കൂട്ടിയിട്ട് തീയിട്ടു. 

അതിനുശേഷം പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. ഞാന്‍ കാണിച്ചുതരാം എന്നു വീട്ടുകാരോട് വെല്ലുവിളിച്ചുകൊണ്ട് ഇയാള്‍ ദേഹത്തേക്ക് തീ പടര്‍ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രി 10 മണിയോടെ മരിച്ചു. 

നേരത്തെയും ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. നേരത്തെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.