വ്‌ളോഗര്‍ നേഹയുടെ ആത്മഹത്യ, എംഡിഎംഎ കണ്ടെത്തിയതില്‍ ദുരൂഹത; ഒപ്പം താമസിച്ച യുവാവിലേക്ക്‌ പൊലീസ് അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 09:49 AM  |  

Last Updated: 03rd March 2022 09:49 AM  |   A+A-   |  

neha_vlogger

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി: മോഡലും വ്‌ളോഗറുമായ നേഹ(27)ന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. ഇവര്‍ കഴിഞ്ഞിരുന്ന ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് നേഹയെ പോണേക്കരയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി നേഹ ഇവിടെ ഒരു യുവാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫ്ളാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതിന് പുറമെ ഫ്ളാറ്റിന് സമീപത്ത് നിന്ന് കാസര്‍കോട് സ്വദേശി അബ്ദുല്‍ സലാമിനെ 8.120 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി ഒപ്പം താമസിച്ചിരുന്ന യുവാവ് തിരികെ വന്നപ്പോള്‍ ഫഌറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ യുവാവ് സുഹൃത്തായ അബ്ദുല്‍ സലാമിനെ വിളിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് നേഹ സുഹൃത്തുക്കളില്‍ ചിലര്‍ക്കയച്ച സന്ദേശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

വിവാഹിതയായ നേഹ ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. ആറ് മാസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.