ഒരെണ്ണത്തിന് 200 രൂപ; വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ 'വട്ടു ഗുളിക'കള്‍; എംഡിഎംഎ; രണ്ടുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 07:15 PM  |  

Last Updated: 03rd March 2022 07:15 PM  |   A+A-   |  

mdma_arrest

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികള്‍

 

തൃശൂര്‍: എംഡിഎംഎയും മനോരോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍. അന്‍ഷാസ്. ഹാഷിം എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും,കുന്നംകുളം പോലീസും ചേര്‍ന്ന് കാണിപ്പയ്യൂര്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

 200 നിട്രാസെപം ഗുളികകളും 3 ഗ്രാം എംഡിഎംഎയും ആയി കാറില്‍ വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് കുന്നംകുളം സിഐയുടെ നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന വേദനസംഹാരിയായ ഗുളികകളാണ് ഒരെണ്ണത്തിന് 200 രൂപ വച്ച് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തി വരുന്നത്. പേരില്‍ വ്യാജമായും മറ്റും സംഭരിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച് പല പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമായാണ് ഇത്രയും  ഗുളികകള്‍ വില്പനക്കായി ഇവര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

'വട്ടു ഗുളികകള്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നിട്രാസെപം ഗുളികകള്‍ പൊതുവിപണിയില്‍ വില കുറവാണെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ നിന്നും കിട്ടണമെങ്കില്‍ കുറേ ഫോര്‍മാലിറ്റികള്‍ ചെയ്യേണ്ടതിനാല്‍ ലഭ്യത കുറവാണ്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിയമാനുസരണം സൂക്ഷിക്കേണ്ട ഗുളിക രജിസ്റ്ററുകളില്‍ ഡോക്ടറുടെ കുറിപ്പടിയും, രോഗികളുടെ വിവരവും, വാങ്ങാന്‍ വരുന്നവരുടെ മൊബൈല്‍ നമ്പറുകളും കുറിച്ചിട്ടാണ് ഗുളികകള്‍ നല്‍കേണ്ടത്, മദ്യത്തിനെക്കാളും കഞ്ചാവിനെക്കാള്‍ ഉം ലഹരിയുള്ള ഗുളികകള്‍ ചുരുക്കം ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമാണ് സൂക്ഷിക്കാറുള്ളത്.

മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ ഒരു തരി ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി കിട്ടും എന്നതിനാലും സൂക്ഷിക്കാന്‍ വലിയ ഇടം വേണ്ടാത്തതിനാലും ആവശ്യക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിളിച്ചാല്‍ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ രീതി. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അന്‍ഷാസ് ഖത്തര്‍, എറണാകുളം  പാലക്കാട് എന്നീ ജയിലുകളില്‍ കിടന്നിട്ടുണ്ട്.
 ായ 1)അന്‍ഷാസ് 40, തെരുവത് പീടിയേക്കല്‍ വീട്, മണത്തല, ചാവക്കാട്,2)ഹാഷിം 20, അമ്പലത്തു വീട്, പെലക്കാട്ടു പയൂര്‍, ചൂണ്ടല്‍ കുന്നംകുളം എന്നിവരെ തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും,കുന്നംകുളം പോലീസും ചേര്‍ന്ന് കാണിപ്പയ്യൂര്‍ വച്ച് അറസ്റ്റ് ചെയ്തു.