വീടു നിർമ്മിക്കാൻ സർക്കാരിൽ നിന്നും കിട്ടിയ ധനസഹായത്തിന്റെ പങ്കുവേണമെന്ന് അച്ഛൻ; വിസമ്മതിച്ച മകളുടെ കാലു തല്ലിയൊടിച്ചു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 11:55 AM  |  

Last Updated: 04th March 2022 11:55 AM  |   A+A-   |  

POLICE1

പ്രതീകാത്മക ചിത്രം

 

കൊല്ലം: വീടു നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു ലഭിച്ച പണത്തിന്റെ പങ്കു നൽകാത്തതിന് അച്ഛൻ മകളുടെ കാലു തല്ലിയൊടിച്ചു. സംഭവത്തിൽ അച്ഛൻ നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ  (47) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

മകൾ അ‍ഞ്ജുവിന്റെ കാൽ കട്ടിള കൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. അസ്ഥിക്ക് പൊട്ടലുണ്ടായതിനെത്തുടർന്ന് അഞ്ജു താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഞ്ജുവിന് വീട് നിർമ്മിക്കുന്നതിന് പരവൂര്‍ നഗരസഭയില്‍ നിന്നും സഹായം ലഭിച്ചിരുന്നു. തുടർന്ന് വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ വിവരം അറിഞ്ഞ് എത്തുകയും, പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു. 

എന്നാൽ പണം നൽകാൻ മകൾ അഞ്ജു തയ്യാറായില്ല. ഇതേത്തുടർന്ന് അജയൻ മകളെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.