അര്‍ധരാത്രിയില്‍ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 04th March 2022 12:12 PM |
Last Updated: 04th March 2022 12:26 PM | A+A A- |

ഫിറോസ്
കുന്നംകുളം: കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു. കറുപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസ് (45) ആണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം.
രണ്ടംഗസംഘം ഫിറോസിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വീടിന്റെ മുന്‍വശത്ത് വെച്ച് വയറില്‍ കുത്തുകയായിരുനെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സ്യം, ഇറച്ചി വില്പനകാരനാണ് ഫിറോസ്. രണ്ടാം ഭാര്യ ഹസീനയോടൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്.
പന്നിത്തടം ബൈപ്പാസില്‍ മണ്ണാംകുഴി റോഡില്‍ സ്വകാര്യവ്യക്തിയുടെ കോട്ടേഴ്‌സില്‍ 5 വര്‍ഷത്തോളമായി താമസിച്ചുവരികയായിരുന്നു ഫിറോസ്.
കുന്നംകുളം അസിസ്റ്റന്റ പൊലീസ് കമ്മിഷണര്‍ ടി എസ് സിനോജ്, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിസി സൂരജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപകമാക്കി.