ഇൻഷുറൻസ് പോളിസി എടുക്കാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 09:11 PM  |  

Last Updated: 04th March 2022 09:12 PM  |   A+A-   |  

arrest

ജയൻ കെ രാജൻ

 

തൃശൂർ: ഇൻഷുറൻസ് പോളിസി എടുക്കാമെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ.  കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയിൽ ജയൻ കെ രാജൻ(40) എന്നയാളാണ് അറസ്റ്റിലായത്. ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതേക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. 

2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ നഗരത്തോടുചേർന്ന ഒരു ഹോട്ടലിലെ മുറിയിൽ യുവതിയെ എത്തിച്ചശേഷം മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി. യുവതിയെ മയക്കികെടുത്തി ലൈംഗിക പീഢനം നടത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് മറ്റൊരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈഗികപീഢനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. 

തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ് ഐ കെ സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രീത് ആർ എസ്, അഭീഷ് ആൻറണി എം, അനിൽകുമാർ പി.സി, ജോസ് പോൾ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.