ന്യൂനമർദം; ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 08:04 AM  |  

Last Updated: 04th March 2022 08:04 AM  |   A+A-   |  

rain IN KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്നു മുതൽ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ ലഭിക്കുക. 

ശ്രീലങ്കൻ തീരുത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്നാടിന്റെ വടക്കു ഭാ​ഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ല