യുപി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 03:02 PM  |  

Last Updated: 05th March 2022 03:02 PM  |   A+A-   |  

crpf_jawan

വിപിൻ ദാസ്

 

കണ്ണൂർ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ വിപിൻ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിൻ 

കണ്ണൂർ തെക്കി ബസാർ സ്വദേശിയാണ് വിപിൻ ദാസ്. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം.