മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് അന്തരിച്ചു   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 05:57 PM  |  

Last Updated: 05th March 2022 06:01 PM  |   A+A-   |  

mother_of_minister_Ahammad_Devarkovil

മറിയം

 

കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം അന്തരിച്ചു. 80 വയസ്സായിരുന്നു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം. 

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.