കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 08:02 PM  |  

Last Updated: 06th March 2022 08:02 PM  |   A+A-   |  

accident at kottayam

പ്രതീകാത്മക ചിത്രം

 

കോട്ടയം: നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. എംസി റോഡിൽ തുരുത്തിയിലാണ് അപകടം. കുറിച്ചി എസ്പുരം വഞ്ചിപ്പുഴ സൈജു (43), ഭാര്യ ബിബി (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ‍ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. 

നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇരവിപേരൂരിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുകയായിരുന്നു സൈജുവും ബിബിയും. ചങ്ങനാശേരി ഭാഗത്തു നിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

കുറിച്ചി മന്ദിരം കവലയിൽ സ്റ്റേഷനറി കട നടത്തുകയാണ് സൈജു. മക്കൾ: അമൽ, പരേതനായ ഏബൽ. സംസ്കാരം പിന്നീട്.