അപേക്ഷകൾ അതിവേഗം പരിശോധിക്കും, അർഹരായവർക്ക് ഏപ്രിൽ രണ്ടാം വാരത്തോടെ മുൻ​ഗണനാ കാർഡ്: ഭക്ഷ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 11:34 AM  |  

Last Updated: 06th March 2022 11:34 AM  |   A+A-   |  

ration card updation

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡ്‌ നൽകിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനുവരി 31 വരെ ലഭിച്ച അപേക്ഷ പരിശോധിച്ച് 1,67,032 കാർഡ്‌ മുൻണനാ കാർഡുകളാക്കി നൽകി. കഴിഞ്ഞ 10 മാസംകൊണ്ട് ഇത്രയധികം കാർഡ്‌ നൽകാനായത്‌ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

10 മാസത്തിനിടെ 23,29,632 അപേക്ഷ ലഭിച്ചു. മുൻ സർക്കാരിന്റെ കാലത്ത് തീർപ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷയും പരിഗണിച്ചു. ഇതുരണ്ടും ചേർത്തുള്ള 23,72,701 അപേക്ഷയിൽ 22,87,274 എണ്ണം തീർപ്പാക്കി. മേയ് മുതൽ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷ മുൻഗണനാ വിഭാഗത്തിലേക്ക്‌ മാറ്റാൻ ലഭിച്ചു. ഇതിൽനിന്നാണ് 1,67,032  മുൻഗണനാ കാർഡ് നൽകിയത്. ഇതിൽ 17,162 എണ്ണം എഎവൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പിഎച്ച്എച്ച് വിഭാഗത്തിലേക്കും മാറ്റി നൽകി.

അപേക്ഷകൾ അതിവേഗം പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷ  ഈ മാസം 25നകം പരിശോധിച്ച് റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർമാർ സർക്കാരിലേക്കു നൽകണം. ഇതിൽ അർഹരായവർക്ക് ഏപ്രിൽ രണ്ടാം വാരത്തോടെ പിഎച്ച്എച്ച് കാർഡ്‌ നൽകുമെന്നും മന്ത്രി പറഞ്ഞു.