റേഷൻ കട സമയത്തിൽ നാളെമുതൽ മാറ്റം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 10:11 AM  |  

Last Updated: 06th March 2022 10:11 AM  |   A+A-   |  

ration CARD

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം നാളെ മുതൽ മാറും. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമാകും  ഇനി പ്രവർത്തനമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിൽ 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമാണ്. വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് സമയമാറ്റം.