കൂടുതൽ ലാഭം,  കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 07:27 AM  |  

Last Updated: 07th March 2022 07:27 AM  |   A+A-   |  

cannabis_plant

ജലാലുദ്ദീൻ

 

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിൻമുകളിൽ താമസിക്കുന്ന രാജേഷ് എന്നപേരിൽ അറിയപ്പെടുന്ന ജലാലുദ്ദീൻ (30) ആണ് അറസ്റ്റിലായത്. കൂടുതൽ ലാഭം കിട്ടാൻ ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യുവാവിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർമാരായ ബിജുകുമാർ, പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫിസർ കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.