ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 02:07 PM  |  

Last Updated: 08th March 2022 02:07 PM  |   A+A-   |  

acidattack

പ്രതീകാത്മക ചിത്രം

 

ഇടുക്കി: മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.