റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്; വലതുകൈ അറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 07:31 PM  |  

Last Updated: 08th March 2022 07:55 PM  |   A+A-   |  

train accident

പ്രതീകാത്മക ചിത്രം

 

കൊച്ചി:  റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ വലതുകൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് ട്രെയിനിടിച്ചതിനെ തുടര്‍ന്ന് അറ്റത്. 

ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് ഇടിച്ചത്. ചോരവാര്‍ന്ന് കിടന്ന ഇയാളെ പൊലീസുദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്‌