മൊബൈല്‍ വാങ്ങിക്കൊടുത്തു, അശ്ലീലചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 08th March 2022 07:49 AM |
Last Updated: 08th March 2022 07:49 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ യുവാവിനെ തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീലദൃശ്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ക്കഴിഞ്ഞ ഇയാളെ തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്ന് ഇരവിപുരം പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.