എ കെ ആന്റണിക്ക് പകരം ഞാനില്ല; എന്റെ പേര് വലിച്ചിഴക്കരുത്: വി എം സുധീരൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 06:43 AM  |  

Last Updated: 09th March 2022 06:43 AM  |   A+A-   |  

ak_antony_and_VM_sudheeran

എ കെ ആന്റണി, വി എം സുധീരൻ

 

തിരുവനന്തപുരം: രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് കെപിസിസി മുൻ അധ്യക്ഷൻ സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ലെന്നും സുധീരൻ വ്യക്തമാക്കി. 

സുധീരന്റെ ഫേസ്ബുക്ക് കുറിപ്പ്

ഒരു അഭ്യര്‍ത്ഥന :
     ശ്രീ എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു.
     പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. 
     അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം
വി എം സുധീരൻ