സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയി; ബോട്ട് കരയിലേക്ക് ഇടിച്ചുകയറി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 03:07 PM  |  

Last Updated: 09th March 2022 03:07 PM  |   A+A-   |  

boat1

കരയിലേക്കു ഇടിച്ചുകയറിയ ബോട്ട്/വിഡിയോ ദൃശ്യം

 

തൃശൂര്‍: കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ഒരു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബംഗാള്‍ സ്വദേശി തമീറിനാണ് പരിക്കേറ്റത്. 

ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 

സ്രാങ്ക് ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും ബംഗാള്‍ സ്വദേശികളായിരുന്നു.