ജനമനസ്സുകളിലേക്ക് കടന്നാലെ 'രക്ഷയുള്ളു'; കോണ്‍ഗ്രസില്‍ പോരായ്മകളുണ്ടെന്ന് കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 07:33 PM  |  

Last Updated: 09th March 2022 07:33 PM  |   A+A-   |  

sudhakaran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജനമനസ്സുകളിലേക്ക് കടന്നാലെ കോണ്‍ഗ്രസിന് വളരാന്‍ സാധിക്കുള്ളുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന് ഒരുപാട് പോരായ്മകളുണ്ട്.അത് തിരുത്തി മുന്നോട്ടു പോകണമെന്നും സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി രേഖപ്പെടുത്തി എംപിമാര്‍ സോണിയ ഗാന്ധിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പോരായ്മകളുണ്ടെന്ന് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. 

കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്താന്‍ സുധാകരന്‍ തയ്യാറാകുന്നില്ലെന്ന് കത്തില്‍ ആരോപിച്ചിരുന്നു. 

ദേശീയ നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും ചര്‍ച്ചയ്ക്ക് സുധാകരന്‍ ഇനിയും തയാറായിട്ടില്ലെന്നും സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും എംപിമാര്‍ കുറ്റപ്പെടുത്തി.

അഭിപ്രായങ്ങള്‍ പരിഗണിച്ചുവെന്നു സുധാകരന്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. എംപിമാരില്‍ ചിലരെ സുധാകരന്‍ ഇതുവരെ നേരിട്ടു വിളിച്ചിട്ടു പോലുമില്ല. പട്ടികയിലുള്‍പ്പെട്ട പലരും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരാണെന്നും കത്തില്‍ ആരോപിച്ചു.