ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 07:00 AM  |  

Last Updated: 09th March 2022 07:49 AM  |   A+A-   |  

plywood_factory_fire

ടെലിവിഷൻ സ്ക്രീൻഷോട്ട്

 

ആലപ്പുഴ: ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സേഫ് പാനൽ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് പൂര്‍ണമായും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിറയെ പ്ലൈവുഡ് സൂക്ഷിച്ചിരുന്ന ഫാക്ടറിയാണ് ഇത്. തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. സമീപപ്രദേശത്തേക്ക് തീ പടരാതിരിക്കാനുള്ള ക്രമീ‌കരണങ്ങൾ ചെയ്തു. തീ നിയന്ത്രണവിധേയമായതാണ് വിവരം. 

നൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ ഈ കമ്പനിയോട് ചേർന്ന് താമസിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.