പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ ഇല്ല; മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം 

ജൂൺ രണ്ടുമുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് തീരുമാനം. ഇന്നലെ പ്ലസ് വൺ പരീക്ഷയുടെ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. ഇതോടെ വിദ്യാർഥികൾ പാഠഭാഗങ്ങൾ പൂർണമായും പഠിക്കേണ്ടിവരും.

ജൂൺ രണ്ടുമുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ. ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതി നിർത്തലാക്കാനാണ് തീരുമാനം. 

2021ലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കാണ് ആദ്യം ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്തിയത്. കോവിഡ് വ്യാപനംകണക്കിലെടുത്തായിരുന്നു ഇത്. പിന്നാലെ പ്ലസ് വൺ പരീക്ഷക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചു. ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. 70 ശതമാനം മാർക്കിനുള്ള ചോദ്യം ഇതിൽ നിന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ചോദ്യപേപ്പർ ഘടന. അതേസമയം ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ പ്ലസ് ലഭിക്കുന്ന രീതി അവസാനിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com