തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; സി ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2022 02:15 PM  |  

Last Updated: 09th March 2022 02:15 PM  |   A+A-   |  

police

തിരുവല്ലം പൊലീസ് സ്റ്റേഷന്‍/ ടെലിവിഷന്‍ ദൃശ്യം

 


തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമെതിരെയാണ് നടപടി. സി ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സപ്ര്‍ജന്‍ കുമാറിന്റെ നടപടി.

കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.