പത്താം ക്ലാസ് വിദ്യാർഥിനിയും യുവാവും മലമുകളിൽ ഒരേഷാളിൽ തൂങ്ങിമരിച്ച നിലയിൽ‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 01:07 PM  |  

Last Updated: 10th March 2022 01:18 PM  |   A+A-   |  

Death_Picture-

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിനിയെയും പത്തൊൻപതുകാരനെയും ഒരേഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശേരി കരുമല ചൂരക്കണ്ടി മലമുകളിലെ മരത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (19), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലർച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.