ഓപ്പറേഷന്‍ സ്റ്റഫ്; സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 06:45 AM  |  

Last Updated: 10th March 2022 06:45 AM  |   A+A-   |  

junior_artist_arrested_in_kollam

കൊല്ലത്ത് എക്‌സൈസ് പിടികൂടിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌


കൊല്ലം: സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ എംഡിഎംഎയുമായി പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് സിനിമ സീരിയൽ ജൂനിയർ ആര്‍ട്ടിസ്റ്റായ നഷീബിനെ അറസ്റ്റ് ചെയ്തത്.  

1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കിൽ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാൾ പിടിയിലായത്. എറണാകുളത്തെ ലഹരി മാഫിയകളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്സൈസിന് നൽകിയ മൊഴിയിൽ പറയുന്നു.ഓപ്പറേഷന്‍ സ്റ്റഫ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു തെരച്ചില്‍. 

സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത്. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മറ്റുമായി ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇയാൾക്ക് എംഡിഎംഎ നൽകിയവരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.