ട്രെക്കിങ്ങിന് ഇടയില്‍ കാല്‍ വഴുതി പുഴയില്‍ വീണു; കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 06:18 AM  |  

Last Updated: 10th March 2022 06:30 AM  |   A+A-   |  

students_died

ജിഷ്ണു


ഇടുക്കി: വിനോദയാത്ര പോയ വിദ്യാർത്ഥി ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് കീഴൂർ ഡി ബി കോളേജിൽ  നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥിയാണ് മരിച്ചത്. കീഴൂർ മടക്കത്തടത്തിൽ ഷാജിയുടെ മകൻ ജിഷ്ണു (22) ആണ് മരിച്ചത്. 

എം എ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജിഷ്ണു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം. ചൊവ്വാഴ്ചയാണ് സംഘം മാങ്കുളത്ത് എത്തിയത്. പതിനാറ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.

ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയിൽ കാൽ വഴുതി ജിഷ്ണു പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാർത്ഥികളും ബഹളം കേട്ട് ഓടി എത്തിയവരും കൂടി പുഴയിൽ നിന്ന് ജിഷ്ണുവിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.