മുൻ കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി; ആത്മഹത്യ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 04:53 PM  |  

Last Updated: 11th March 2022 04:53 PM  |   A+A-   |  

ksrtc_employee_suicide

അജയകുമാർ

 

കൊച്ചി: റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. മൂവാറ്റുപുഴ തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.  ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്.