കരിവള്ളൂർ മുരളിക്ക് ഫെല്ലോഷിപ്പ്; ആർഎൽവി രാമകൃഷ്ണനും അവാർഡ്; കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 11th March 2022 02:36 PM |
Last Updated: 11th March 2022 02:36 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
തൃശൂർ: കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ / ഫെല്ലോഷിപ്പ് / അവാർഡുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.
മൂന്ന് പേർക്കാണ് ഫെല്ലോഷിപ്പ്. 17 പേർക്ക് അക്കാദമി പുരസ്കാരവും 23 പേർക്ക് ഗുരുപൂജ പുരസ്കാരവും സമ്മാനിക്കും.
കരിവള്ളൂർ മുരളി (നാടകം) വി ഹർഷ കുമാർ (കഥാപ്രസംഗം) മാവേലിക്കര സുബ്രഹ്മണ്യൻ (സംഗീതം) എന്നിവർക്കാണ് ഫെല്ലോഷിപ്പ്.
RLV രാമകൃഷ്ണൻ (മോഹിനിയാട്ടം), KPAC മംഗളൻ, ബാബു പള്ളാശ്ശേരി, AN മുരുകൻ (നാടകം /അഭിനയം) പെരിങ്ങോട് സുബ്രഹ്മണ്യൻ (ഇടയ്ക്ക), ഗീതാ പത്മകുമാർ (കുച്ചിപ്പുടി), സുധി നിരീക്ഷ (നാടകാഭിനയം ) തുടങ്ങിയവർക്കാണ് അക്കാദമി അവാർഡുകൾ.