ദുബായ് ആശുപത്രി ഗ്രൂപ്പിൽ അവസരങ്ങൾ; നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ഐപിഡി വിഭാഗത്തിൽ പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക്  ഇൻ പേഷ്യന്റ്  ഡിപ്പാർട്ടമെന്റ് (ഐ പി ഡി)  ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ്  ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐപിഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും  ഒ റ്റി നഴ്‌സ്  ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ്  ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന്  വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.  അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ  സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ  കാലാവധി ഉണ്ടായിരിക്കണം).

രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും  1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com