അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2022 09:22 PM |
Last Updated: 11th March 2022 09:22 PM | A+A A- |

ദക്ഷ സജിത്ത്
പത്തനംതിട്ട: അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടരവയസ്സുകാരി മരിച്ചു. റോഡരികിലെ വലിയ കല്ലിൽത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളനട സ്വദേശികളായ സജിത് കുമാറിന്റെയും സൂര്യയുടെയും മകൾ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും വല്ല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്. കാശ്‌മീരിൽ സൈനികനാണ് സജിത്