കുളിമുറിയില്‍ ഒളിഞ്ഞുനോക്കി; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 08:26 AM  |  

Last Updated: 12th March 2022 08:26 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോട്ടയം: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അറക്കുളം ആലാനിക്കല്‍ എസ്‌റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് പിടിയിലായത്. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയതായിരുന്നു ഇയാള്‍. 

2013ല്‍ മേലുകാവ് നീലൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. കാമുകിയെ സ്വന്തമാക്കുന്നതിനായി അവരുടെ ഭര്‍ത്താവിനെയാണ് ജഗദീഷ് കൊലപ്പെടുത്തിയത്. 

കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ വെള്ളിയാഴ്ച വൈകീട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.