ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയുടെ മാല പൊട്ടിക്കാൻ ശ്രമം, പരിക്കേറ്റു; പ്രതി പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 07:09 AM  |  

Last Updated: 12th March 2022 07:09 AM  |   A+A-   |  

chain_snatcher

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന ഗർഭിണിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വിളപ്പിൽശാല–കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. സ്കൂട്ടറിൽ എത്തിയ പൂവച്ചൽ സ്വദേശി ജയപ്രകാശ് ആണു മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ആണ് മോഷ്ടാവിനെ പിടികൂടിയത്.

ഐഎസ്ആർഒ ഉദ്യോഗസ്ഥയായ ജ്യോതിഷയ്ക്കും (31) പിതാവ് ഗോപകുമാറിനും മോഷണശ്രമത്തിനിടെ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റു. ജ്യോതിഷ നാലു മാസം ഗർഭിണിയാണ്. മാലയിൽ പിടുത്തമിട്ട മോഷ്ടാവ് ജ്യോതിഷ ബൈക്കിൽ നിന്ന് നിലത്ത് വീണിട്ടും പിടിവിട്ടില്ല. ബ​ഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഈ സമയം കടന്നുകളയാൻ ശ്രമിച്ച ജയപ്രകാശ് സ്കൂട്ടറിൽ നിന്ന് വീണു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.